Latest News :
Home » , » മുസ്ലിം യുവാക്കളായ ഡ്രൈവര്‍മാരെ ശിവസേന പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

മുസ്ലിം യുവാക്കളായ ഡ്രൈവര്‍മാരെ ശിവസേന പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

Written By Muhimmath News on Thursday, 21 July 2016 | 11:01

ജമ്മുകശ്മീര്‍: പഞ്ചാബിലെ ശിവസേന പ്രവര്‍ത്തകര്‍ കശ്മീരിലേയ്ക്ക് പോകുകയായിരുന്ന ട്രക്കിലെ ഡ്രൈവര്‍മാരായ യുവാക്കളെകൊണ്ട് നിര്‍ബന്ധിച്ച് 'ഭാരത് മാതാകി ജയ്, പാകിസ്താന്‍ മുര്‍ദാബാദ്' എന്ന് വിളിപ്പിച്ചു. ഡ്രൈവര്‍മാരായ മുസ്‌ലിം യുവാക്കളെ മര്‍ദ്ദിക്കുകയും പാകിസ്താന്‍ കൊടി കത്തിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

'ഭാരത് മാതാകി ജയ്, പാകിസ്താന്‍ മുര്‍ദാബാദ്' എന്ന് വിളിപ്പിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് പഞ്ചാബിലെ ശിവസേന നേതാവ് രാജീവ് ടന്റണ്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved