Latest News :
Home » » സാഹിത്യോത്സവ് പ്രതീക്ഷ നല്‍കുന്നു: പഞ്ചിക്കല്‍ തങ്ങള്‍

സാഹിത്യോത്സവ് പ്രതീക്ഷ നല്‍കുന്നു: പഞ്ചിക്കല്‍ തങ്ങള്‍

Written By Muhimmath News on Monday, 25 July 2016 | 17:18


ബദിയടുക്ക: ഇസ്ലാമിക സാഹിത്യങ്ങള്‍ക്ക് സാഹിത്യോത്സവത്തെ ഉപയോഗപ്പെടുത്തുന്നു എന്നത് എന്നും പ്രതീക്ഷകള്‍ നല്കുന്നുവെന്ന് സയ്യിദ് ബാഹസന്‍ ജമലുല്ലൈലി പഞ്ചിക്കല്‍ തങ്ങള്‍ പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന എസ് എസ് എഫ് പെരടാല സെക്ടര്‍ സാഹിത്യ മാമാങ്കത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യങ്ങള്‍ ഒരുപാട് മലീമസമാക്കപ്പെട്ട ഈ കാല ഘട്ടത്തില്‍ എസ് എസ് എഫ് സാഹിത്യോത്സവുകളുടെ പ്രസക്തി വര്‍ദ്ധിക്കുന്നു. വര്‍ഷങ്ങളായി നടത്തി വരുന്ന ഈ കലാ സാഹിത്യം പിഞ്ചു മക്കളുടെ ഹൃദയങ്ങളില്‍ ഉദിച്ചു വരുന്ന, അവരുടെ വാസനകള്‍ കണ്ടറിഞ്ഞ് അത് എങ്ങനെ ധാര്‍മ്മികമായി ഉപയോഗ പെടുത്താമെന്ന് ചിന്തിക്കുകയും, അതിന് വേണ്ടി വേദി ഒരുക്കുകയുമാണ് ഈ മഹത്തായ വിദ്യാര്‍ത്ഥി പ്രസ്ഥാനം ചെയ്തുവരുന്നത്. ഇതൊരു വലീയ സേവനമാണ്. തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സീതി കുഞ്ഞി മുസ്ല്യാര്‍, കെഎച്ച് അബ്ദുല്ല കുഞ്ഞി മാസ്റ്റര്‍, കബീര്‍ ഹിമമി സഖാഫി, മഹ്ശൂഖ് കോരിക്കാര്‍, ശിഹാബ് കന്യാന, സിയാദ് പെരടാല, നഹീം കോരിക്കാര്‍, നൗഷാദ് കോരിക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫൈസല്‍ സൈനി സഖാഫി പെരടാല സ്വാഗതവും സൈഫുദ്ദീന്‍ നന്ദിയും പറഞ്ഞു. മത്സരത്തില്‍ കോരിക്കാര്‍ യൂണിറ്റ് ഒന്നാ സ്ഥാനം നേടി. രണ്ടും മൂന്നും സ്ഥാനം യഥാക്രമം കന്യന, ഗോളിയടുക്ക യൂണിറ്റുകള്‍ നേടി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved