Latest News :
Home » » ആശുപത്രിയില്‍ ചൂരി സ്വദേശികള്‍ക്ക് മര്‍ദനം; പോലീസ് കേസെടുത്തു

ആശുപത്രിയില്‍ ചൂരി സ്വദേശികള്‍ക്ക് മര്‍ദനം; പോലീസ് കേസെടുത്തു

Written By Muhimmath News on Saturday, 16 July 2016 | 11:09

കാസര്‍കോട്: ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഹൃത്തിന്റെ ഉമ്മയെ കാണാനെത്തിയ യുവാക്കളെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ചൂരിയിലെ അബ്ദുര്‍ റഹ് മാന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

അശ്വിനി നഗറിലുള്ള കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഹൃത്ത് അസ്ഹറുദ്ദീന്റെ ഉമ്മയെ കാണാനായി എത്തിയതായിരുന്നു അബ്ദുര്‍റഹ് മാനും കാഷിഫും. ആശുപത്രിയില്‍ വെച്ച് മൂന്നംഗ സംഘം കാഷിഫിനെ മര്‍ദിക്കാന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ചെന്നപ്പോഴാണ് അബ്ദുര്‍ റഹ് മാനും മര്‍ദനമേറ്റത്. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.

തുടര്‍ന്ന് പരാതിയുമായി പോലീസിലെത്തുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved