Latest News :
Home » » പോലീസിനെ ആക്രമിച്ച കേസില്‍ തടവും പിഴയും

പോലീസിനെ ആക്രമിച്ച കേസില്‍ തടവും പിഴയും

Written By Muhimmath News on Friday, 29 July 2016 | 11:45

കാസര്‍കോട്: പോലീസിനെ കൈയേറ്റം ചെയ്ത് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കേസിലെ പ്രതിയെ ഒരു വര്‍ഷം തടവിനും 2,000രൂപ പിഴയടക്കാനും സിജെഎം കോടതി ശിക്ഷിച്ചു. പൊയിനാച്ചി മണ്ഡലിപ്പാറയിലെ എം.സന്തോഷി(32)നെയാണ് ശിക്ഷിച്ചത്. കഴിഞ്ഞ ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. 

പെരുമ്പള കോളിയടുക്കം വയലാംകുഴി റോഡ് ജംഗ്ഷനില്‍വച്ച് െ്രെകംസ്‌ക്വാഡ് എഎസ്‌ഐ സതീഷ് കുമാര്‍, സിവില്‍പോലിസ് ഓഫീസര്‍ മനോജ്കുമാര്‍ എന്നിവരെ കൈയേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന കേസിലാണ് ശിക്ഷ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved