Latest News :
Home » » ധാക്കയില്‍ റസ്റ്ററന്റില്‍ ഭീകരാക്രമണം; ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു; ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു; ആക്രമണം ഏറ്റെടുത്ത് ഐസിസ്

ധാക്കയില്‍ റസ്റ്ററന്റില്‍ ഭീകരാക്രമണം; ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു; ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു; ആക്രമണം ഏറ്റെടുത്ത് ഐസിസ്

Written By Muhimmath News on Saturday, 2 July 2016 | 10:41

ധാക്ക: ധാക്കയിലെ റസ്റ്ററന്റില്‍ ഭീകരാക്രമണം. നഗരത്തിലെ ഹോലെ ആര്‍ട്ടിസാന്‍ റെസ്‌റ്റോറന്റില്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ ധരിച്ച അഞ്ച് പേരാണ് ആക്രമണം നടത്തിയത്. ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ രണ്ട് പോലീസുകാരും രണ്ട് ഇറ്റാലിയന്‍ നയതന്ത്രജ്ഞരും അടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുപതു വിദേശികളടക്കം 60 പേരെ ഭീകരര്‍ ബന്ദികളാക്കിയിരിക്കുകയാണ്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.

ഇരുപതു വിദേശികളടക്കം 60 പേരെ ഭീകരര്‍ ബന്ദികളാക്കിയിരിക്കുകയാണ്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.
വിദേശികള്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഭീകരര്‍ ബന്ദികളാക്കിയവരില്‍ ഇന്ത്യയ്ക്കാര്‍ ഇല്ലെന്നാണ് വിവരം. ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ എംബസിയിലെ ജീവനക്കാര്‍ സുരക്ഷിതരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved