Latest News :
Home » » അഞ്ജുബോബി ജോര്‍ജ്ജിനെതിരെ പിടി ഉഷ

അഞ്ജുബോബി ജോര്‍ജ്ജിനെതിരെ പിടി ഉഷ

Written By Muhimmath News on Tuesday, 26 July 2016 | 17:58


തിരുവനന്തപുരം: അഞ്ജുബോബി ജോര്‍ജ്ജിനെതിരെ പിടി ഉഷ രംഗത്ത്. ഇന്ത്യക്ക് റിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ മെഡല്‍ പ്രതീക്ഷയില്ലെന്ന അഞ്ജുബോബി ജോര്‍ജ്ജിന്റെ പ്രസ്താവന ശരിയായില്ലെന്ന് പിടി ഉഷ തുറന്നടിച്ചു. അഞ്ജുവിന് കുട്ടിത്തം മാറിയിട്ടില്ല. ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ മികച്ച പ്രകടനം നടത്തുമെന്നും ഉഷ പറഞ്ഞു.

മുന്‍താരമെന്ന നിലയില്‍ അഞ്ജു മറ്റു താരങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ ഇത്തരത്തിലുളള പ്രസ്താവന നടത്തിയത് ശരിയായില്ലെന്നും ഉഷ കൂട്ടിച്ചേര്‍ത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved