കുമ്പള: സമൂഹങ്ങള്‍ക്കിടയില്‍ ഐക്യവും ഭദ്രതയും വളര്‍ത്താന്‍ പെരുന്നാള്‍ ദിനം സഹായകമാകട്ടെയെന്ന് ഖാസി എം. അലിക്കുഞ്ഞി മുസിലിയാര്‍ ഷിറിയ ഈദ് സന്ദേശത്തില്‍ ആശംസിച്ചു. ആഘോഷം ധൂര്‍ത്തിനും അനാചാരങ്ങള്‍ക്കുമുള്ളതല്ല. ആത്മ സമര്‍പ്പണത്തിന്റെ ആഘോഷ വേളയാണ് പെരുന്നാള്‍ ദിനം. സഹജീവികളിലേക്ക് സ്നേഹം ചൊരിഞ്ഞു വേണം പെരുന്നാളിനെ നാം സജീവമാക്കേണ്ടത്. റമളാനിന്റെ ആത്മ ചൈതന്യം നിറഞ്ഞ് തുളുമ്പുന്നതാകണം നമ്മുടെ ആഘോഷങ്ങള്‍.
Post a Comment