Latest News :
Home » , , , » റാംഗിംഗില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

റാംഗിംഗില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

Written By Muhimmath News on Saturday, 23 July 2016 | 13:05


കോഴിക്കോട്: വടകരയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാംഗിംഗിനെ തുടര്‍ന്ന് മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വടകര എംഎച്ച്ഇഎസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ഹസ്‌നാസ് ആണ് ആത്മഹത്യ ചെയ്തത്.

 വടകര ചെരണ്ടത്തൂരിലെ എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വര്‍ഷ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിനിയാണ് ഹസ്‌നാസ്. തോടന്നൂരിലെ വീട്ടിലെ കുളിമുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

അതേസമയം, റാഗിംഗിനെ കുറിച്ച് അറിഞ്ഞിട്ടും കോളജ് അധികൃതര്‍ നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്.സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. 

മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഹസ്‌നാസിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കോളജില്‍ നിന്ന് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ കൂവി വിളിച്ച് അപമാനിച്ചതിനാല്‍ ഇനി കോളജിലേക്ക് വരില്ലെന്ന് സഹപാഠികളോട് പറഞ്ഞിരുന്നതായും വിവരമുണ്ട്. സംഭവത്തെക്കുറിച്ച് വടകര പോലീസ് അന്വേഷണം തുടങ്ങി.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved