Latest News :
Home » » ജനമധ്യത്തില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍; ആത്മഹത്യക്ക് ശ്രമിച്ച പ്രതി ആശുപത്രിയില്‍

ജനമധ്യത്തില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍; ആത്മഹത്യക്ക് ശ്രമിച്ച പ്രതി ആശുപത്രിയില്‍

Written By Muhimmath News on Saturday, 2 July 2016 | 10:56

ചെന്നൈ: നൂങ്കംപാക്കം റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. എന്‍ജിനീയറായ 24കാരന്‍ രാംകുമാറിനെ തിരുനെല്‍വേലിയിലെ ലോഡ്ജില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലീസ് ലോഡ്ജിലെത്തിയത്. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവെ രാംകുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലപ്പെട്ട സ്വാതിയുടെ വീടിന് സമീപത്താണ് പ്രതി താമസിച്ചിരുന്നതെന്നും സ്വാതിയെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു..

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved