Latest News :
Home » , » രാജസ്ഥാന്‍ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

രാജസ്ഥാന്‍ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

Written By Muhimmath News on Friday, 29 July 2016 | 20:53

ബദിയടുക്ക: ബദിയടുക്ക ടൗണില്‍ മസാലപൂരി വില്‍പ്പന നടത്തുന്ന രാജസ്ഥാന്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ബദിയടുക്ക പെട്രോള്‍ പമ്പിന് സമീപം വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാജസ്ഥാന്‍ ചിത്തൂര്‍ മൂകാംപുരയിലെ ഗൗത(46)മാണ് മരിച്ചത്. കഴിഞ്ഞ ദിവസം നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ ആസ്പത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. പത്ത് വര്‍ഷമായി ബദിയടുക്ക ടൗണില്‍ മസാലപൂരി വില്‍പ്പന നടത്തിവരികയായിരുന്നു. മൃതദേഹം രാജസ്ഥാനിലേക്ക് കൊണ്ടുപോയി. ഭാര്യ: സൂസന്ന. മൂന്ന് മക്കളുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved