Latest News :
Home » , » മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പിതാവിന് 10 വര്‍ഷം കഠിന തടവ്

മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പിതാവിന് 10 വര്‍ഷം കഠിന തടവ്

Written By Muhimmath News on Tuesday, 26 July 2016 | 18:24

കാസര്‍കോട്: ഒമ്പതുവയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പത്തുവര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. ഇരിയ കാട്ടുമാടം ടോമി തോമസിനെയാണ് പത്തുവര്‍ഷത്തെ കഠിന തടവിന് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷ വിധിച്ചത്.

2015 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകളെ രണ്ടു തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിനു ശേഷം സ്‌കൂളിലെത്തിയ പെണ്‍കുട്ടി വിവരം അധ്യാപികയെ അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തുവന്നത്. അധ്യാപകര്‍ പിന്നീട് വിവരം ചൈല്‍ഡ് അധികൃതരെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അമ്പലത്തറ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. റിമാന്‍ഡിലായിരുന്ന പ്രതി ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved