Latest News :
Home » , » വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Written By Muhimmath News on Sunday, 17 July 2016 | 14:55

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ പിവി നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തു. 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ചൈല്‍ഡ് ലൈന്‍ മുഖേനെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഡോ പിവി നാരായണനെതിരെ പരാതി നല്‍കിയത്. പനി ബാധിച്ച് ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് ശനിയാഴ്ച രാത്രി ഡോ പിവി നാരായണനെ നല്ലളം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

പോക്‌സോ ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പ്രിന്‍സിപ്പാളായി വിരമിച്ച പി വി നാരായണന്‍ സ്വകാര്യ ക്ലിനിക്കിലാണ് ജോലി ചെയ്തു വരുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved