Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
കണ്ണൂര്‍: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന അധ്യാപികയെ തലശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസിന്റെ വിധി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകല സുരേഷ് ചൊവ്വാഴ്ച പ്രഖ്യാപിക്കും. തമിഴ്‌നാട് കള്ളക്കുറിശ്ശി സ്വദേശിയായ എ സെല്‍വരാജാ(40)ണ് കേസിലെ പ്രതി.

2011 സപ്തംബര്‍ 30ന് വൈകിട്ട് നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. കൊളശ്ശേരി കാവുംഭാഗം സൗത്ത് യു പി സ്‌കൂളിലെ അധ്യാപിക ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവാനായി റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് കൂടി നടന്നുവരുമ്പോള്‍ എതിര്‍ഭാഗത്ത് നിന്നും വരികയായിരുന്ന പ്രതി ബലമായി പിടിച്ച് പരിസരത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടിയില്‍ അധ്യാപികയുടെ നിലവിളി കേട്ട് തൊട്ടടുത്തുള്ള പള്ളിയില്‍ നിന്ന് ഓടിയെത്തിയവരാണ് രക്ഷപ്പെടുത്തിയത്.

ഡോക്ടര്‍മാരായ ഗിരിജ ദേവി, സി.കെ ബിന്ദു, പോലീസ് ഓഫീസര്‍മാരായ എം പി വിനോദ്, എം വി അനില്‍കുമാര്‍, എ കെ വല്‍സന്‍, കെ സനില്‍കുമാര്‍, എ കെ വിനോദ്, കെ എം മീരജ്, അംബിക, മിനി തുടങ്ങി 24 പേരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചത്. പ്രോസ്‌ക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ പ്ലീഡര്‍ അഡ്വ എം ജെ ജോണ്‍സണ്‍ ആണ് ഹാജരാവുന്നത്.
Leave A Reply