Latest News :
Home » » പഴയകടപ്പുറം സുന്നി സെന്ററില്‍ റിലീഫ് വിതരണം നടത്തി

പഴയകടപ്പുറം സുന്നി സെന്ററില്‍ റിലീഫ് വിതരണം നടത്തി

Written By Muhimmath News on Tuesday, 5 July 2016 | 17:34

കാഞ്ഞങ്ങാട്: പഴയകടപ്പുറം യൂണിറ്റ് എസ്.വൈ.എസ് സാന്ത്വനം റിലീഫ് വിതരണം നടത്തി. പഴയകടപ്പുറം ആലംപാടി ഉസ്താദ് സ്മാരക സുന്നി സെന്ററില്‍ എസ്.വൈ.എസ് യൂണിറ്റ് പ്രസിഡന്റ് കെ.പി.അബ്ദുല്‍ഖാദിര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് എസ്.വൈ.എസ് സോണ്‍ സെക്രട്ടറി പി.പി.അബ്ദുസത്താര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സോണ്‍ ക്ഷേമകാര്യ സമിതി പ്രസിഡന്റ് മൂസ പടന്നക്കാടില്‍ നിന്ന് സാന്ത്വനം ചെയര്‍മാന്‍ കെ.എ.അബൂബക്കര്‍ മുസ്ലിയാര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി.

കെ.പി.അബ്ദുര്‍റഹ്മാന്‍ സഖാഫി, എം.അബ്ദുര്‍റഹ്മാന്‍ സഖാഫി, സാന്ത്വനം കണ്‍വീനര്‍ പി.എ.അമീര്‍, സുന്നി മാനേജ്‌മെന്റ് പ്രസിഡന്റ് പി.കെ.അബൂബക്കര്‍ ഹാജി, എസ്.എസ്.എഫ് സെക്ടര്‍ പ്രസിഡന്റ് എം.അബ്ദുല്‍ജലീല്‍, എസ്.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് ബി.എം.ഇബ്രാഹിം, ഹമീദ് ക്ലായിക്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.വൈ.എസ് യൂണിറ്റ് സെക്രട്ടറി കെ.പി.ഹുസൈന്‍ മൗലവി സ്വാഗതം പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved