Latest News :
Home » , , » അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി

Written By Muhimmath News on Wednesday, 20 July 2016 | 10:46

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിനെ തന്നെ മത്സരിപ്പിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനം. രാജ്യത്തിനകത്തും പുറത്തും ട്രംപിനെതിരെ നടക്കുന്ന കടുത്ത പ്രതിഷേധങ്ങളെയും വിമര്‍ശനങ്ങളെയും വകവെക്കാതെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡെമൊക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റനാകും ട്രംപിന്റെ എതിര്‍സ്ഥാനാര്‍ത്ഥി. കടുത്ത ഇസ്ലാംവിരുദ്ധതയും സ്ത്രീവിരുദ്ധതയും പേറുന്ന ട്രംപിനെതിരെ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ദേശീയ കണ്‍വെന്‍ഷനില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യാനാ ഗവര്‍ണര്‍ മൈക് പെന്‍സിനെയും പാര്‍ട്ടി നാമനിര്‍ദേശം ചെയ്തു.

ദേശീയ കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുമ്പോള്‍ ട്രംപിനൊപ്പം അദ്ദേഹത്തിന്റെ നാലുമക്കളും വേദിയിലുണ്ടായിരുന്നു.താഴെ വീഴാന്‍ അനുവദിക്കാതെ നിങ്ങള്‍ക്കായി ഞാന്‍ കഠിനാദ്ധ്വാനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം അറിഞ്ഞയുടന്‍ ട്രംപിന്റെ ട്വീറ്റ്. അമേരിക്കക്ക് നാണക്കേട് എന്നായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനത്തോട് ട്രംപ് വിരുദ്ധരുടെ ആദ്യ പ്രതികരണം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved