Latest News :
Home » » അടക്ക മോഷണം: മൂന്ന് പേര്‍ അറസ്റ്റില്‍

അടക്ക മോഷണം: മൂന്ന് പേര്‍ അറസ്റ്റില്‍

Written By Muhimmath News on Friday, 1 July 2016 | 20:18

ബദിയടുക്ക: വീടിന്റെ കാര്‍ പോര്‍ച്ചില്‍ സൂക്ഷിച്ച അടക്ക മോഷണം നടത്താന്‍ ശ്രമിച്ച മൂന്ന് പേരെ ബദിയടുക്ക എസ്.ഐ. എ ദാമോദരന്റെ നേതൃത്വത്തിലുള്ള സംഘം മംഗളൂര്‍ ബന്ദറില്‍ നിന്നും നെക്രാജെയില്‍ നിന്നും പിടികൂടി. മീനാഡിപള്ളം നെക്രാജെയിലെ അബ്ദുള്‍ റഹ്മാന്‍(58), മംഗ്ലൂറിലെ നൂറാണി ജോക്കറ്റിലെ ഉമറൂല്‍ ഫാറുഖ് (46), ഉള്ളാളയിലെ മുഹമ്മദ് ഹനീഫ(45) എന്നിവരാണ് പിടിയിലായത്.

ബദിയടുക്കക്ക് സമീപത്തെ ബാറഡുക്കയിലെ യൂസഫിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ജൂണ് 24ന് രാത്രി 6 ചാക്കിലായി കെട്ടിയ അടക്ക കോമ്പൗണ്ടിന്റെ പുറത്ത് കൊണ്ടുപോയി കാറില്‍ കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ ശബ്ദം കേട്ട് വീട്ടുക്കാര്‍ ഉണര്‍ന്നതോടെ ഉപേക്ഷിച്ച് വണ്ടിയുമായി കടക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ കാറിന്റെ ആര്‍.സി.യുടെ കോപ്പി കളഞ്ഞ് കിട്ടിയതോടെ ഉടമ ബദിയടുക്ക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ കാര്‍ വാടകയ്ക്ക് വാങ്ങിയതാണെന്ന് പോലീസിന് വ്യക്തമായി. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved