Latest News :
Home » » കട്ടത്തടുക്കയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്നു

കട്ടത്തടുക്കയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്നു

Written By Muhimmath News on Sunday, 24 July 2016 | 17:35

സീതാംഗോളി: കട്ടത്തടുക്കയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്നു. കട്ടത്തടുക്ക ഉപ്പയിലെ ഹേമലതയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അംഗന്‍വാടി ജീവനക്കാരിയാണ് ഹേമലത.

ഇന്നലെ രാവിലെ വീട് പൂട്ടി അംഗന്‍വാടിയിലേക്ക് പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിറകുവശത്തെ വാതില്‍പൂട്ട് പൊളിച്ചനിലയില്‍ കണ്ടത്. അകത്തെ അലമാരയില്‍ സൂക്ഷിച്ച രണ്ടേകാല്‍ പവന്‍ സ്വര്‍ണാഭരണവും പതിനായിരം രൂപയുമാണ് കവര്‍ന്നത്. ഹേമലതയുടെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved