Latest News :
Home » » കട കുത്തിത്തുറന്ന് കവര്‍ച്ച: കൊലക്കേസ് പ്രതി അറസ്റ്റില്‍

കട കുത്തിത്തുറന്ന് കവര്‍ച്ച: കൊലക്കേസ് പ്രതി അറസ്റ്റില്‍

Written By Muhimmath News on Tuesday, 19 July 2016 | 18:23

മഞ്ചേശ്വരം: മലഞ്ചരക്ക് കടയില്‍ നിന്ന് കുരുമുളകും അടക്കയും കവര്‍ച്ച ചെയ്ത കേസില്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍. പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസ് കൊലക്കേസ് പ്രതിയായ ബായിക്കട്ടയിലെ ജയറാം നോഡ (28)യാണ് അറസ്റ്റിലായത്. ബായിക്കട്ടയിലെ മുഹമ്മദ് റഫീഖിന്റെ കടയില്‍ നിന്ന് 760 കിലോ അടക്കയും കുരുമുളകും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ജയറാം നോഡയെ മഞ്ചേശ്വരം എസ്.ഐ. പി. പ്രമോദും സംഘവുമാണ് അറസ്റ്റുചെയ്തത്. ബാളിഗെ അസീസ് കൊലക്കേസ് പ്രതിയായ ജയറാം ജാമ്യത്തിലിറങ്ങുകയായിരുന്നു. കവര്‍ച്ച ചെയ്ത കുരുമുളകും അടക്കയും കണ്ടെത്തിയിട്ടുണ്ട്. കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved