Latest News :
Home » » ആര്‍ എസ് സി സ്‌നേഹോല്ലാസ യാത്ര സംഘടിപ്പിച്ചു

ആര്‍ എസ് സി സ്‌നേഹോല്ലാസ യാത്ര സംഘടിപ്പിച്ചു

Written By Muhimmath News on Friday, 15 July 2016 | 20:45




ജുബൈല്‍: ആത്മ വിശുദ്ധി ദിന രാത്രങ്ങള്‍ക് സമാപനം കുറിച്ചു കൊണ്ടെത്തിയ ഈദുല്‍ ഫിത്തര്‍ സുദിനം പ്രവാസികള്‍ക്കു ആത്മനിര്‍വൃതിയോടെ ആഘോഷിക്കാന്‍ ആര്‍.എസ്.സി. നേതൃത്വം ഒരുക്കിയ സ്‌നേഹോല്ലാസ യാത്ര, ദമാം ജുബൈല്‍ സോണുകള്‍ സംയുകതമായ് സംഘടിപ്പിച്ചു .

സൗദിയുടെ വടക്കന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയുന്ന ഖുര്‍ആനിലും തിരുനബി ചരിത്രത്തിലും പ്രതിപാദിച്ച ചരിത്ര പ്രാധാന്യമുളള സ്ഥലങ്ങളായിരുന്നു സന്ദര്‍ശനം നടത്തിയത്. നബി (സ )നേരിട്ടു സൈനിക മുന്നേറ്റം നടത്തിയ അല്‍ ജൗഫിലെ ദൗമത്തുല്‍ ജന്തല്‍ , തബൂക്, ദൗമത്തുല്‍ ജന്തലിനു ചാരെ ഉമര്‍ (റ) നിര്‍മ്മിച്ച മസ്ജിദു ഉമര്‍, ബിയര് സീസര്‍, പ്രിന്‍സ് മൗണ്ടയിന്‍, തബൂക്കിലെ മസ്ജിദു റസൂല്‍, ശുഐബ് നബിയുടെ നാടായ മദായിന്‍, ശുഐബ്, മൂസ നബിയുടെ മുഅജിസത്തിനാല്‍ നിര്‍ഗ്ഗളിച്ച നീരുറവ സ്ഥിതിചെയ്യുന്ന ഐനു മൂസ , ചെങ്കടലിന്റെ ചാരത്തെ ത്വീബ് ഇസ്മ്, മൂസ നബി സഫൂറ ബീവിക്ക് വെള്ളം കോരിക്കൊടുത്ത ബിയര് മൂസ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു മദീന സിയാറത്തോടെ യാത്ര സമാപിച്ചു.

നാലു ദിവസം നീണ്ടു നിന്ന ഒരുല്ലാസ യാത്ര എന്നതിലുപരി ,യാത്രയിലുടനീളം സംഘടനാ ശാക്തീകരണത്തിന് ചിട്ടയായ ആസൂത്രണം നടത്തി വിവിധ സെഷനുകള്‍ സംഘടിപ്പിച്ചു. ദഅവ യുടെ സംഘാടനം, യൂണിറ്റുകളുടെ കര്‍മപഥം, സൈക്കോ തസവ്വുഫ്, മഹാന്മാരുടെ മഹിളകള്‍ തുടങ്ങിയ സെഷനുകള്‍ക് നൗഫല്‍ ചിറയില്‍ അബ്ദുല്‍ ബാരി നദ്‌വി, ഖാസിം പുളിഞ്ഞാല്‍, ഹാരിസ് സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി. സന്ദര്‍ശന സ്ഥലങ്ങളെ കുറിച്ചുള്ള ചരിത്ര പരമായ വിശദീകരണം യാത്ര കോഡിനേറ്റര്‍ അന്‍സാര്‍ കൊട്ടുകാട് നടത്തി. ഓരോ സന്ദര്‍ശന സ്ഥലങ്ങളിലും അതാതു പ്രദേശത്തെ ആര്‍.എസ്.സി. പ്രവര്‍ത്തകന്‍ മാര്‍ നല്‍കിയ സ്വീകരണം നവ്യാനുഭവ മായി. യാത്ര അമീര്‍ ഇബ്‌റാഹിം അംജദി , ഷബീര്‍ മാറഞ്ചേരി, അഷ്‌റഫ് ചാപ്പനങ്ങാടി ,ഷബീര്‍ കരുനാഗപ്പളി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved