Latest News :
Home » , , » ശബരിമല ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍

ശബരിമല ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍

Written By Muhimmath News on Tuesday, 19 July 2016 | 11:18

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍നിന്നും സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍. ദേവസ്വം ബോര്‍ഡ് ജീവനക്കാരനായ ടി.ബാബു (50)വിനെയാണ് ദേവസ്വം വിജിലന്‍സ് എസ്.ഐ: ആര്‍.പ്രശാന്ത് പിടികൂടിയത്. 45,000 രൂപ വിലവരുന്ന 16 ഗ്രാമിന്റെ മൂന്ന് സ്വര്‍ണ നാണയങ്ങളാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. 

ഇന്നലെ ഭണ്ഡാര ഡ്യൂട്ടി കഴിഞ്ഞു പുറത്തിറങ്ങിയ ബാബു തന്റെ ഇടതു കൈയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ നാണയം കടത്താന്‍ ശ്രമിച്ചത്. എന്നാല്‍, ദേഹപരിശോധനക്കിടെ പിടിയിലാവുകയായിരുന്നു. സ്വര്‍ണ നാണയം എറിഞ്ഞു കളയാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved