Latest News :
Home » , , » അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെ ഡ്രസിങ് റൂമില്‍ കൊണ്ടുപോയി ആഭരണം കവരുന്ന സെയില്‍ ഗേളായ യുവതി അറസ്റ്റില്‍

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെ ഡ്രസിങ് റൂമില്‍ കൊണ്ടുപോയി ആഭരണം കവരുന്ന സെയില്‍ ഗേളായ യുവതി അറസ്റ്റില്‍

Written By Muhimmath News on Tuesday, 5 July 2016 | 09:59

കൊച്ചി : ജോലി ചെയ്യുന്ന വസ്ത്രശാലയില്‍നിന്നും സ്വര്‍ണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. കൊല്ലം ചിതറ അഭിജിത്ത് ഭവനില്‍ സൗമ്യ(34)യാണ് അറസ്റ്റിലായത്. പെരുമ്പാവൂരിലെ ഒരു ടെക്സ്റ്റയിലില്‍ ജോലി ചെയ്യുന്ന ഇവര്‍ ഇവിടെ വസ്ത്രം വാങ്ങാനെത്തിയവരുടെ കുട്ടികളെ ഡ്രസ്സിങ് റൂമില്‍ കൊണ്ടുചെന്ന് സ്വര്‍ണം കവരുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി.

അഞ്ചുസയസ്സില്‍ താഴെയുള്ള കുട്ടികളെ ഡ്രസിങ് റൂമില്‍ കൊണ്ടുപോയി അരഞ്ഞാണം ഊരിയെടുക്കുകയുമായിരുന്നു. കുട്ടികളുമായി ചങ്ങാത്തം കൂടി കളിപ്പിക്കാനെന്നരീതിയിലും സെലക്റ്റ് ചെയ്യുന്ന ഡ്രസ്സുകള്‍ അണിയിച്ചു നോക്കാനെന്ന വ്യാജേനയും അമ്മമാരുടെ അടുത്തുനിന്നും അകറ്റിയ ശേഷമാണ് ആഭരണങ്ങള്‍ കവരുന്നത്.

2ാം തീയതി ഒരു കുടുംബം ഇവിടെ വസ്ത്രം വാങ്ങാനെത്തിയിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ അരഞ്ഞാണ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണമാണ് യുവതിയെ കുടുക്കിയത്. വീട്ടിലെത്തിയ കുട്ടിയുടെ അമ്മ കുട്ടിയുടെ അരഞ്ഞാണം നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ടെക്‌സ്‌റ്റൈല്‍സില്‍ എത്തിയപ്പോള്‍ സൗമ്യയെ കുട്ടി തിച്ചറിയുകയുകയായിരുന്നു.പിന്നീട് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സമാന രീതിയില്‍ നടത്തിയ മോഷണവിവരം പുറത്തുവരുന്നത്. അഞ്ചുവയസുള്ള മറ്റൊരു കുട്ടിയുടെ ആഭരണവും തട്ടിയെടുത്തതായി പ്രതി സമ്മതിച്ചു. കൂടാതെ ഒപ്പം താമസിക്കുന്ന സുഹൃത്തിന്റെ കൈ ചെയിനും ഇവര്‍ കവന്നിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved