Latest News :
Home » » തൊട്ടി സുന്നി സെന്ററില്‍ സാന്ത്വനം പെരുന്നാള്‍ കിറ്റ് വിതരണം തിങ്കളാഴ്ച

തൊട്ടി സുന്നി സെന്ററില്‍ സാന്ത്വനം പെരുന്നാള്‍ കിറ്റ് വിതരണം തിങ്കളാഴ്ച

Written By Muhimmath News on Sunday, 3 July 2016 | 15:16

പള്ളിക്കര: എസ് വൈ എസ് തൊട്ടി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 55നിര്‍ധന കുടുബങ്ങള്‍ക്ക് എല്ലാ വര്‍ഷവും നല്‍കി വരുന്ന സാന്ത്വന പെരുന്നാള്‍ കിറ്റ് വിതരണവും ധനസഹായവും തിങ്കളാഴ്ച അസറിന് ശേഷം തൊട്ടി സുന്നി സെന്ററില്‍ നടക്കും. കേരള മുസ്‌ലിം ജമാഅത്ത് പള്ളിക്കര സര്‍ക്കിള്‍ പ്രസിഡണ്ട് പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് കാസറഗോഡ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.

ജില്ലാ സെക്രട്ടറി അഷ്‌റഫ് കരിപ്പൊടി വിഷയാവതരണം നടത്തും. സോണ്‍ പ്രസിഡണ്ട് അഹമ്മദ് മുസ്ലിയാര്‍ കുണിയ ഉല്‍ബോധന പ്രഭാഷണം നടത്തും. ആബിദ് സഖാഫി മൗവ്വല്‍, അലി പൂച്ചക്കാട്, ബി.എംഎ മജീദ് മൗവ്വല്‍, സി.എച്ച് മുഹമ്മദ് കുഞ്ഞി തൊട്ടി, അബ്ദുല്‍ റഹ്മാന്‍ തൊട്ടി, ഹസിബ് തൊട്ടി, അബ്ദുല്‍ മജീദ് കപ്പാട്ട്, സാലിഹ് ഹീറോ, ശാഹുല്‍ ഹമീദ് തൊട്ടി, മുനീര്‍ ബോബെ, അന്തായി ബാങ്ക്, ഇമാം ശുഹൈബ്, ഇജാദ് ടി.വി, ഉനൈസ് തൊട്ടി തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved