Latest News :
Home » , , , , » തിരുവനന്തപുരം സ്വദേശി സഊദിയില്‍ വെടിയേറ്റ് മരിച്ചു

തിരുവനന്തപുരം സ്വദേശി സഊദിയില്‍ വെടിയേറ്റ് മരിച്ചു

Written By Muhimmath News on Saturday, 16 July 2016 | 10:30

റിയാദ്: തിരുവനന്തപുരം സ്വദേശി സഊദിയില്‍ വെടിയേറ്റ് മരിച്ചു. ആറ്റിങ്ങല്‍ ആലംകോട് മാജിദ മന്‍സിലില്‍ പരേതനായ മീരാസാഹിബിന്റെയും ആമിനാ ബീവിയുടെയും മകന്‍ നസീര്‍(45)ആണ് മരിച്ചത്. വ്യാഴാഴ്ച 11.30നായിരുന്നു സംഭവം.


റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ലൈല അഫല്‍ജില്‍ നസീര്‍ നടത്തുന്ന ബൂഫിയയില്‍ ആഹാരം കഴിച്ച സഊദി സ്വദേശികള്‍ പണം നല്‍കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. കുറച്ച് സമയത്തിന് ശേഷം ബൂഫിയയില്‍ നിന്ന് മടങ്ങിയ മൂന്നംഗ സംഘം തോക്കുമായി മടങ്ങിയെത്തി നസീറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 
സീനയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ആഷിഖ്, നെഹ്‌റ നസീര്‍, നസരി. സഹോദരങ്ങള്‍: അസീസ്, മാജിദ, റഫീഖ്, നസീറ, ലത്വീഫ, സബൂറ, അസീന, നൗഷാദ്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved