Latest News :
Home » , » സൗദിയില്‍ നഴ്‌സിങ് മേഖലയിലും സ്വദേശിവത്കരണം: മലയാളികള്‍ ആശങ്കയില്‍

സൗദിയില്‍ നഴ്‌സിങ് മേഖലയിലും സ്വദേശിവത്കരണം: മലയാളികള്‍ ആശങ്കയില്‍

Written By Muhimmath News on Tuesday, 26 July 2016 | 09:44

റിയാദ്: സൗദിയില്‍ നഴ്‌സിങ് മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നു. നഴ്‌സിങ് മേഖലയിലെ സ്വദേശിവത്കരണം പരമാവധി കൂട്ടണമെന്നാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സൗദി നഴ്‌സിങ് മേഖലയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാണ് ഇത്. സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ വരുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വദേശി നഴ്‌സുമാര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചത്.

വിദേശി നഴ്‌സുമാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തിനായി സ്വദേശികള്‍ക്ക് കൂടുതലായി പരിശീലനം നല്‍കുകയാണ് സൗദി. മതനിയമങ്ങള്‍ കര്‍ശനമായ സൗദിയില്‍ നഴ്‌സിങ് രംഗത്ത് കടന്നുവരാന്‍ സ്വദേശി വനിതകള്‍ മടികാണിച്ചിരുന്നു. ഇത് വിദേശികള്‍ക്ക് ഇവിടങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ സഹായകരമായി.

എന്നാല്‍ പരിശീലന പദ്ധതികളിലൂടെ കൂടുതല്‍ നഴ്‌സുമാരെ ഈ രംഗത്തേക്ക് കൊണ്ടുവരുന്നത് വിദേശികള്‍ക്ക് തിരിച്ചടിയാവും. സ്വദേശികള്‍ നഴ്‌സിങ് രംഗത്ത് കടന്നുവരാന്‍ തയ്യാറാകുന്നതോടെ സൗദിയിലെ പല ആശുപത്രികളും നിയമനത്തില്‍ സ്വദേശികള്‍ക്ക് പ്രാധാന്യം നല്‍കിത്തുടങ്ങി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved