Latest News :
Home » » ജിംഷാറിനെ തിരായ ആക്രമണം കെട്ടുകഥ; പബ്ലിസിറ്റിയ്ക്ക് വേണ്ടിയെന്ന് എസ് ഡി പി ഐ

ജിംഷാറിനെ തിരായ ആക്രമണം കെട്ടുകഥ; പബ്ലിസിറ്റിയ്ക്ക് വേണ്ടിയെന്ന് എസ് ഡി പി ഐ

Written By Muhimmath News on Tuesday, 26 July 2016 | 12:10

കൂറ്റനാട്: പടച്ചോ ന്റെ ചിത്രപ്രദര്‍ശ നമെന്ന  പുസ്തക മെഴുതിയ യുവ എഴുത്തുകാരന്‍ പെരുമ്പിലാവ് സ്വദേശി ജിംഷാറിന് മര്‍ദ്ദനമേറ്റ സംഭവം കെട്ടിച്ചമച്ചതാണെന്നും പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണെന്നും എസ്ഡിപിഐ തൃത്താല മണ്ഡലം കമ്മിറ്റി. 

ജിംഷാറിന്റെ പടച്ചോന്റെ ചിത്രപ്രദര്‍ശനമെന്ന പുസ്തകത്തിലെ ഉള്ളടക്കമെന്തെന്ന് ആര്‍ക്കും അറിയില്ലെന്നിരിക്കേ പുസ്തകത്തിന് പബ്ലിസിറ്റി ലഭിക്കുന്നതിനായി അയാള്‍ തന്നെ ഉണ്ടാക്കിയ കള്ളകഥയാണ് ആക്രമണമെന്നും സംഭവവുമായി എസ്ഡിപിഐയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെടുത്തി എസ്ഡിപിഐയ്‌ക്കെതിരായി നടത്തുന്ന കുപ്രചാരണത്തിനെതിരെ ഇന്നലെ വൈകീട്ട് പ്രവര്‍ത്തകര്‍ കൂറ്റനാട് സെന്ററില്‍ പ്രകടനം നടത്തി. സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചാലിശ്ശേരി പോലിസിന് പരാതി നല്‍കിയതായി എസ്ഡിപിഐ തൃത്താല മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍കുട്ടി, ജനറല്‍ സെക്രട്ടറി ഉമ്മര്‍ അങ്ങാടി അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved