Latest News :
Home » , » അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Written By Muhimmath News on Tuesday, 26 July 2016 | 21:38

രാജപുരം: സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചുള്ളിക്കര കൂട്ടക്കളത്തെ പരേതനായ തച്ചേരില്‍ അബ്രഹാമിന്റെ മകന്‍ ഷാജി അബ്രഹാം (47) ആണ് മരിച്ചത്. പയ്യന്നൂര്‍ വെളളൂര്‍ പെട്രോള്‍ പമ്പിനു സമീപം ഞായറാഴ്ച്ച വൈകുന്നേരമായിരുന്നു അപകടം. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച രാവിലെയോടെ മരിച്ചു. അമ്മ: ചിന്നമ്മ. ഭാര്യ: ഷീബ. മക്കള്‍: മിന്നു ഷാജി, അലീന ഷാജി. മരുമകന്‍: എബി ചാക്കോ. ശവസംസ്‌കാരം ബുധനാഴ്ച്ച 9.30 ന് ചുള്ളിക്കര സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved