തൃക്കരിപ്പൂര്‍: മരച്ചില്ലയ്ക്കു മുകളില്‍ പൊട്ടിവീണ വൈദ്യുതകമ്പിയില്‍ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു. പേക്കടത്തെ ടി. നാരായണ(55)നാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വടക്കേ തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസിനു സമീപത്തെ ക്ഷീരസഹകരണ സംഘത്തിന് പിന്നിലാണ് സംഭവം. ചെറുവത്തൂര്‍ കാരിയില്‍ സ്വദേശിയാണ്.
സ്വകാര്യവ്യക്തിയുടെ പറമ്പില്‍ മാലിന്യം മൂടാന്‍ കുഴിയെടുക്കുകയായിരുന്നു നാരായണന്. കുഴിയോടു ചേര്‍ന്നുള്ള മരത്തില്‍ തട്ടിയ വൈദ്യുത കമ്പി നാരായണന്റെ ദേഹത്ത് പൊട്ടിവീണാണ് അപകടമുണ്ടായത്. ഉടന്‍ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യ: നാരായണി. മക്കള്‍: ഷൈജു, ജിത്ത്, സജ്ന. മരുമകന്: ബിജു. സഹോദരങ്ങള്‍: ബാലന്, ഗോവിന്ദന്, രാഘവന്, അമ്ബാടി. സംഭവമറിഞ്ഞ് പിലിക്കോട് അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.കൃഷ്ണകുമാര്‍, തൃക്കരിപ്പൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ.സഹജന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Post a Comment