Latest News :
Home » , » മഞ്ചേശ്വരത്ത് കോളജ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

മഞ്ചേശ്വരത്ത് കോളജ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

Written By Muhimmath News on Saturday, 30 July 2016 | 11:35

മഞ്ചേശ്വരം: വീട്ടില്‍ ഫാന്‍ നന്നാക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചു. ബഡാജെ എസ്.എം ക്ഷേത്രത്തിന് സമീപത്തെ ഗുരുരാജ്(20)ആണ് മരിച്ചത്. മംഗലാപുരം കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. ശനിയാഴ്ച രാവിലെയാണ് അപകടം . 

പ്ലഗില്‍ കുത്തിയ വയര്‍ സ്വിച്ച് ഓണ്‍ ചെയ്തതറിയാതെ കടിച്ച് മുറിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ഷോക്കേറ്റ ഉടനെ മരണം സംഭവിച്ചു. അമ്മ ചന്ദ്രാവതി അസുഖം ബാധിച്ച് കിടപ്പിലാണ്. അച്ഛന്‍ നാരായണന്‍ മരപ്പണി എടുത്താണ് കുടുംബം നോക്കിയിരുന്നത്. ഏകസഹോദരന്‍: ചരത്‌രാജ്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved