Latest News :
Home » » യാത്രയയപ്പ് നല്‍കി

യാത്രയയപ്പ് നല്‍കി

Written By Muhimmath News on Tuesday, 12 July 2016 | 17:11

കളത്തൂര്‍: ജോലി ആവശ്യാര്‍ഥം ഗള്‍ഫില്‍ പോകുന്ന എസ് എസ് എഫ് അംഗടിമുഗര്‍ സെക്ടര്‍ സെക്രട്ടറി നംഷാദ് അംഗടിമുഗറിന് യാത്രായപ്പ് നല്‍കി. കളത്തൂരില്‍ ചേര്‍ന്ന യോഗം എസ് എസ് എഫ് സെക്ടര്‍ പ്രസിണ്ടന്റ് സിദ്ദീഖ് ഹിമമി ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് കളത്തൂര്‍, സുബൈര്‍ രിഫായി നഗര്‍, ഹമീദ് കളത്തൂര്‍, നിസാര്‍ ബാഡൂര്‍, റിയാസ് കളത്തൂര്‍, ഉമൈര്‍ കളത്തൂര്‍ സംബന്ധിച്ചു.

യോഗത്തില്‍ സാഹിത്യോത്സവ് സമിതിക്കും രൂപം നല്‍കി. ചെയര്‍മാന്‍: സുബൈര്‍ രിഫായി നഗര്‍, വൈസ് ചെയര്‍മാന്‍: ഹൈദരലി പെര്‍ളാടം, കണ്‍വീനര്‍: ഇര്‍ഷാദ് കളത്തൂര്‍, ജോ കണ്‍വീനര്‍: റിയാസ് മദീന മഖ്ദൂം. അംഗങ്ങള്‍: ഹമീദ് കളത്തൂര്‍, നിസാര്‍ ബാഡൂര്‍, ആശിഖ് പുത്തിഗെ. ആഗസ്റ്റ് 6,7 ന് എരുതംകല്ലിലാണ് സാഹിത്യോത്സവ്. റഫീഖ് സഅദി മെമ്മോറിയല്‍ റോളിംഗ് ട്രോഫി ആയിരിക്കും ചാമ്പ്യന്മാര്‍ക്ക് നല്‍കുക.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved