Latest News :
Home » » ബദിയടുക്ക ഡിവിഷന്‍ സാഹിത്യോത്സവ്: സംഘാടക സമിതി ഓഫീസ് തുറന്നു

ബദിയടുക്ക ഡിവിഷന്‍ സാഹിത്യോത്സവ്: സംഘാടക സമിതി ഓഫീസ് തുറന്നു

Written By Muhimmath News on Tuesday, 12 July 2016 | 18:32

മുള്ളേരിയ: ആഗസ്ത് 14,15 തീയതികളില്‍ പള്ളപ്പാടിയില്‍ നടക്കുന്ന എസ്.എസ്.എഫ്.ബദിയടുക്ക ഡിവിഷന്‍ സാഹിത്യോത്സവിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു.

എസ്.വൈ.എസ്.മുള്ളേരിയ സോണ്‍ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുല്ല ഹാജി എടോണി അദ്ധ്യക്ഷനായി.

ജനറല്‍ കണ്‍വീനര്‍ അബ്ദു റഹ്മാന്‍ സഅദി പള്ളപ്പാടി, ട്രഷറര്‍ ഷരീഫ് സി.എം., എസ്.എസ്.എഫ്.ബദിയടുക്ക ഡിവിഷന്‍ ട്രഷറര്‍ കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, ഹാഫിള് അബ്ദുല്‍ മജീദ് സഖാഫി പള്ളപ്പാടി, അഷ്‌റഫ് സഖാഫി പള്ളപ്പാടി, ഇബ്രാഹീം ഹാജി മദക്കം, കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്., എസ്.എസ്.എഫ്.പള്ളപ്പാടി യൂണിറ്റ് ഭാരവാഹികള്‍ സംബന്ധിച്ചു.

സാഹിത്യോത്സവ് പള്ളപ്പാടിയുടെ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ സുന്നീ പ്രവര്‍ത്തകര്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved