Latest News :
Home » » ബദിയടുക്ക ഡിവിഷന്‍ വിജയാഘോഷം സമാപിച്ചു

ബദിയടുക്ക ഡിവിഷന്‍ വിജയാഘോഷം സമാപിച്ചു

Written By Muhimmath News on Sunday, 10 July 2016 | 17:35

ബദിയടുക്ക: എസ്.എസ്.എഫ്. സംസ്ഥാനത്തെ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടത്തുന്ന 'ന്യൂ ജനറേഷന്‍ തിരുത്തെഴുത്തിന്റെ വിജയാഘോഷം' ബദിയടുക്ക ഡിവിഷനില്‍ സമാപിച്ചു. ദാറുല്‍ ഇഹ്‌സാനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാന പ്രതിനിധി സിറാജ് കണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

യൂണിറ്റ് സമ്മേളനം വിജയകരമായി പൂര്‍ത്തിയായതിന്റെ വിളംബരമായാണ് ഡിവിഷനുകളില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.
ബദിയടുക്ക ഡിവിഷന്‍ പരിധിയിലെ സെക്ടര്‍,യുണിററ് ഭാരവാഹികള്‍ കണ്‍വെന്‍ഷനില്‍ സംബന്ധിച്ചു.

ഡിവിഷന്‍ പ്രസിഡന്റ്‌റ് ഹാരിസ് ഹിമമി സഖാഫി പരപ്പ അദ്ധ്യക്ഷത വഹിച്ചു. ഉമര്‍ സഖാഫി പള്ളത്തൂര്‍, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, ആബിദ് നഈമി ബെളിഞ്ച പ്രസംഗിച്ചു. അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം സ്വാഗതം പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved