Latest News :
Home » » എസ് എസ് എഫ് കാസറഗോഡ് ജില്ലാ ബിദായത്തുല്‍ ഹിദായ ഞായറാഴ്ച

എസ് എസ് എഫ് കാസറഗോഡ് ജില്ലാ ബിദായത്തുല്‍ ഹിദായ ഞായറാഴ്ച

Written By Muhimmath News on Saturday, 23 July 2016 | 18:40

കാസര്‍കോട്: ദര്‍സുകളില്‍ ആദ്യമായി പഠിച്ച് തുടങ്ങുന്ന മുതഅല്ലിമീങ്ങള്‍ക്ക് വേണ്ടി എസ് എസ് എഫ് സംഘടിപ്പിക്കുന്ന ബിദായത്തുല്‍ ഹിദായ മുതഅല്ലിം സമര്‍പ്പണം ഞായറാഴ്ച(24-07-16 ) ശിറിയ ലത്തീഫിയ്യ ഇസ് ലാമിക് കോംപ്ലക്‌സില്‍ സമസ്ത കേന്ദ്ര മുശാവറ വൈ.പ്രസിഡന്റ് താജുശരീഅ അലിക്കുഞ്ഞി ഉസ്താദ് ശിറിയ നിര്‍വ്വഹിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത ദഅ്‌വ, മുതഅല്ലിം യൂണിറ്റുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ അധ്യക്ഷത വഹിക്കും. മുഹമ്മദ് സഖാഫി പാത്തൂര്‍, ഉമ്മര്‍ സഖാഫി ഡി.കെ, സ്വലാഹുദ്ദീന്‍ അയ്യൂബി, ഷാഫി സഅദി ശിറിയ, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഫാറൂഖ് കുബണൂര്‍, സിദ്ദീഖ് പൂത്തപ്പലം, അബ്ദുസ്സലാം സഖാഫി, ശക്കീര്‍ പെട്ടിക്കുണ്ട്, സ്വാദിഖ് ആവള, കെ.എം കളത്തൂര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved