Latest News :
Home » » എസ് എസ് എഫ് ജില്ലാ അനലൈസ-44 ശനിയാഴ്ച

എസ് എസ് എഫ് ജില്ലാ അനലൈസ-44 ശനിയാഴ്ച

Written By Muhimmath News on Friday, 22 July 2016 | 21:42

കാസര്‍കോട്: എസ് എസ് എഫ് ജില്ലാ അനലൈസ -44 ശനിയാഴ്ച പുത്തിഗെ മുഹിമ്മാത്തില്‍ ചേരും. വൈകിട്ട് 4 മണിക്ക് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തോടെ തുടക്കമാവും. 4.30ന് അനലൈസ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വിസ്ഡം സെക്രട്ടറി സി എന്‍ ജഅ്ഫര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ശക്കീര്‍ അരിമ്പ്ര നടപടികള്‍ നിയന്ത്രിക്കും. റസാഖ് സഖാഫി കോട്ടക്കുന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

കഴിഞ്ഞ ആറുമാസത്തെ പദ്ധതികളുടെ റിപ്പോര്‍ട്ട് അവതരണവും ആറുമാസത്തെ പദ്ധതികളുടെ ആസൂത്രണവും നടക്കും. ജനറല്‍, സാമ്പത്തികം തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ജില്ലാ ഭാരവാഹികള്‍ അവതരിപ്പിക്കും. ഡിവിഷന്‍ കണ്‍ട്രോളര്‍മാര്‍ നിരീക്ഷണ റിപ്പോര്‍ട്ടും അവതരിപ്പിക്കും.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, റഫീഖ് സഖാഫി ചേടിക്കുണ്ട്, സ്വലാഹുദ്ദീന്‍ അയ്യൂബി തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved