Latest News :
Home » , » മതേതരത്വം കാത്ത് സൂക്ഷിക്കാന്‍ മദ്‌റസ വിദ്യാഭ്യാസം അനിവാര്യം - ആറ്റക്കോയ തങ്ങള്‍

മതേതരത്വം കാത്ത് സൂക്ഷിക്കാന്‍ മദ്‌റസ വിദ്യാഭ്യാസം അനിവാര്യം - ആറ്റക്കോയ തങ്ങള്‍

Written By Muhimmath News on Friday, 15 July 2016 | 09:56


കുമ്പള: സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന അസഹിഷ്ണുതയും ഭീകര ചിന്താഗതിയും ഇല്ലായ്മ ചെയ്യാന്‍ ധാര്‍മിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പറഞ്ഞു. ജില്ലാ എസ്. എസ്.എഫ്, സുന്നി ജംഇയത്തുല്‍ മുഅല്ലിമീനുമായി സഹകരിച്ച് കളത്തൂര്‍ താജുല്‍ ഉലമ മദ്‌റസയില്‍ സംഘടിപ്പിച്ച മദ്‌റസാ പ്രവേശനേത്സവം ഫത്‌ഹേ മുബാറക് ജില്ലാതല ഉല്‍ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

       മതേതരത്വവും പരസ്പര സ്‌നേഹവും ഉണ്ടാക്കാന്‍ മദറസ വിദ്യാഭ്യാസം അനിവാര്യമാണ്. അതാണ് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കിഴില്‍ നടത്തപ്പെടുന്ന മദ്‌റസകളുടെ ലക്ഷ്യം. പാരമ്പര്യ പിന്തുടര്‍ച്ചയുള്ള വിദ്യാഭ്യാസം നേടിയവര്‍ക്ക് തീവ്രവാദികളാവാനോ ഭീകര സംഘങ്ങളെ പിന്തുണക്കാനോ കഴിയില്ല. പാരമ്പര്യത്തെ തള്ളിപ്പറയുന്ന പരിശ്ക്കരണ പ്രസ്ഥാനങ്ങളാണ് ഭീകരതയെ വളര്‍ത്തുന്നത്. പിഞ്ചു മനസുകളില്‍ വിശ്വപ്രവാചകരുടെ സ്‌നേഹ സന്ദേശം വളര്‍ത്തുന്നതിലൂടെ ലോകത്ത് സമാധാനം വളര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
       എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്. ജെ. എം. ജില്ലാ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടി, മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ സഖാഫി ദേശാങ്കുളം, കന്തല്‍ സൂപ്പി മദനി, സി.എന്‍ ജഅ്ഫര്‍, സന്ദേശ പ്രഭാഷണം നടത്തി. ജീലാനി അബ്ദുറഹ്മാന്‍ ഹാജി, മെയ്തു ഹാജി, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഫാറൂഖ കുബനൂര്‍, സ്വാദിഖ് ആവളം, മുഹമ്മദ് മദനി, സിദ്ദീഖ് വി.വി സംബന്ധിച്ചു. 


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved