Latest News :
Home » , » എസ് എസ് എഫ് ഹയര്‍ സെക്കന്‍ഡറി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

എസ് എസ് എഫ് ഹയര്‍ സെക്കന്‍ഡറി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

Written By Muhimmath News on Wednesday, 20 July 2016 | 19:40

മൊഗ്രാല്‍പുത്തൂര്‍: എസ് എസ് എഫ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉല്‍ഘാടനം മൊഗ്രാല്‍പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍ നിര്‍വ്വഹിച്ചു. ജില്ലാ ഹയര്‍ സെക്കന്‍ഡറി കോര്‍ഡിനേറ്റര്‍ അബ്ദുസ്സലാം സഖാഫി പാടലടുക്ക പദ്ധതി അവതരണം നടത്തി. എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ നേതാക്കളായ ശംസീര്‍ സൈനി, തസ്‌ലീം കുന്നില്‍, ആര്‍ എസ് സി പ്രതിനിധി സാബിത്ത് കോട്ടക്കുന്ന് സംബന്ധിച്ചു. ജില്ലയിലെ മുഴുവന്‍ ഹൈസെല്‍ യൂനിറ്റുകളിലും മെമ്പര്‍ഷിപ്പ് വിതരണം ഈമാസം 31നു മുമ്പായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved