Latest News :
Home » » എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ മദ്‌റസാ പ്രവേശനോത്സവം ശനിയാഴ്ച

എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ മദ്‌റസാ പ്രവേശനോത്സവം ശനിയാഴ്ച

Written By Muhimmath News on Friday, 15 July 2016 | 19:43

പുത്തിഗെ: വിദ്യാരംഭം കുറിക്കാന്‍ മദ്‌റസയിലേക്കെത്തുന്ന വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ ജില്ലയിലെങ്ങും വിപുലമായ ഒരുക്കം. എസ് എസ് എഫ് വിദ്യയുടെ വിളക്കത്തിരിക്കാം എന്ന ശീര്‍ഷകത്തില്‍ ആചരിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന മദ്രസ പ്രവേശനോത്സവം 'ഫത്‌ഹേ മുബാറക്' കാസറഗോഡ് ഡിവിഷന്‍തല ഉല്‍ഘാടനം ഇന്ന് (16-07-16) ഊജംപദവ് സിറാജുല്‍ ഹുദാ മദ്‌റസയില്‍ നടക്കും.

രാവിലെ ഏഴ് മണിക്ക് നടക്കുന്ന പരിപാടി ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ എസ് വൈ എസ് കുമ്പള സോണ്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് കാമില്‍ സഖാഫി മൊഗ്രാല്‍ ഉല്‍ഘാടനം ചെയ്യും. ശംസീര്‍ സൈനി, അശ്‌റഫ് സഖാഫി ഉളുവാര്‍, സാബിത് മുഗു, സുബൈര്‍ ബാഡൂര്‍, തസ് ലീം കുന്നില്‍, ഉനൈസു റഹ്മാന്‍ ഊജംപദവ് തുടങ്ങിയവര്‍ സംബന്ധിക്കും.
സംസ്ഥാന തലത്തില്‍ ആചരിക്കുന്ന കാമ്പയിന്റെ ഭാഗമായി പാഠ പുസ്തക വിതരണം, പഠനോപകരണങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved