Latest News :
Home » , » കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക്; കാസറഗോഡ് ഡിവിഷന്‍ മദ്രസ പ്രവേശനോത്സവം ഊജംപദവില്‍ നടന്നു

കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക്; കാസറഗോഡ് ഡിവിഷന്‍ മദ്രസ പ്രവേശനോത്സവം ഊജംപദവില്‍ നടന്നു

Written By Muhimmath News on Saturday, 16 July 2016 | 18:32

പുത്തിഗെ: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാരംഭം കുറിക്കാന്‍ നിരവധി വിദ്യാര്‍ത്ഥികള്‍ മദ്രസ മുറ്റത്തെത്തി. വിദ്യാരംഭം കുറിക്കാന്‍ മദ്‌റസയിലേക്കെത്തുന്ന വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ ജില്ലയിലെങ്ങും വിപുലമായ ഒരുക്കമാണ് എസ് എസ് എഫ് നടത്തിയത്. എസ് എസ് എഫ് വിദ്യയുടെ വിളക്കത്തിരിക്കാം എന്ന ശീര്‍ഷകത്തില്‍ ആചരിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി നടന്ന മദ്രസ പ്രവേശനോത്സവം 'ഫത്‌ഹേ മുബാറക്' കാസറഗോഡ് ഡിവിഷന്‍തല ഉല്‍ഘാടനം ഊജംപദവ് സിറാജുല്‍ ഹുദാ മദ്‌റസയില്‍ നടന്നു.

പരിപാടി ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ കേരള മുസ് ലിം ജമാഅത്ത് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ പ്രസിഡന്റ് ഇബ്രാഹിം സഅദി മുഗു ഉല്‍ഘാടനം ചെയ്തു. എസ് വൈ എസ് കുമ്പള സോണ്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് കാമില്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്ല ഹാജി.പി, മുഹമ്മദ് ഹാജി, ഉനൈസുറഹ്മാന്‍ ഊജംപദവ്, അബ്ദുറഊഫ്, അഷ്‌കര്‍ അലി, അബ്ദുറഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.

എസ് എസ് എഫ് സംസ്ഥാന തലത്തില്‍ ആചരിക്കുന്ന കാമ്പയിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ പാഠ പുസ്തക വിതരണം, പഠനോപകരണങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യും.


 



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved