Latest News :
Home » » കാസറഗോഡ് ഡിവിഷന്‍ വിജയാഘോഷം സമാപിച്ചു

കാസറഗോഡ് ഡിവിഷന്‍ വിജയാഘോഷം സമാപിച്ചു

Written By Muhimmath News on Sunday, 10 July 2016 | 20:35



കാസറഗോഡ്: എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ന്യൂജനറേഷന്‍ തിരുത്തെഴുത്തിന്റെ വിജയാഘോഷം സമാപിച്ചു. കാസറഗോഡ് സുന്നീ സെന്റര്‍ ഹാളില്‍ നടന്ന പരിപാടി ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍ ജഅ്ഫര്‍ സ്വാദിഖ് ഉല്‍ഘാടനം ചെയ്തു.

യൂണിറ്റ് സമ്മേളനം വിജയകരമായി പൂര്‍ത്തിയായതിന്റെ വിളംബരമായാണ് ഡിവിഷനുകളില്‍ വിജയാഘോഷം സംഘടിപ്പിച്ചത്. പരിപാടിയില്‍ സെക്ടര്‍, യൂണിറ്റ് ഭാരവാഹികള്‍ പ്രതിനിധികളായി സംബന്ധിച്ചു.

എസ് എസ് എഫ് സംസ്ഥാന ഹയര്‍ സെക്കണ്ടറി കോര്‍ഡിനേറ്റര്‍ ശക്കീര്‍ മാസ്റ്റര്‍ അരിമ്പ്ര വിഷയാവതരണം നടത്തി. അബ്ദുസ്സലാം സഖാഫി പാടലടുക്ക, ഫാറൂഖ് കുബണൂര്‍, സയ്യിദ് ഹാമിദ്അന്‍വര്‍ അഹ്ദല്‍ സഖാഫി, മുഹ്യദ്ധീന്‍ സഖാഫി കൊടിയമ്മ, ഫാറൂഖ് സഖാഫി കര, സാബിത് മുഗു, തസ് ലീം കുന്നില്‍ പ്രസംഗിച്ചു. ശംസീര്‍ സൈനി സ്വാഗതവും സുബൈര്‍ ബാഡൂര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved