Latest News :
Home » , » എസ് എസ് എഫ് കൊള്ളനൂര്‍ യൂനിറ്റിന് മികച്ച സംഘാടനത്തിന് അവാര്‍ഡ്

എസ് എസ് എഫ് കൊള്ളനൂര്‍ യൂനിറ്റിന് മികച്ച സംഘാടനത്തിന് അവാര്‍ഡ്

Written By Muhimmath News on Friday, 15 July 2016 | 20:48



കുമരനെല്ലൂര്‍: 'ന്യൂജനറേഷന്‍ തിരുത്തെഴുതുന്നു' എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തിയ യൂനിറ്റ് സമ്മേളനങ്ങളില്‍ ഡിവിഷനിലെ മികച്ച സംഘാടനത്തിനുള്ള അവാര്‍ഡ് കൊള്ളനൂര്‍ യൂനിറ്റിന് ലഭിച്ചു. കൂറ്റനാട് ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് പ്രതിനിധി പി വി അബ്ദുല്ല യൂനിറ്റ് പ്രസിഡന്റ് കെ വി ഷെഫീഖ് മുസ് ലിയാര്‍ക്ക് അവാര്‍ഡ് കൈമാറി. സംസ്ഥാന, ജില്ലാ നേതാക്കളായ സി പി കുഞ്ഞീതു, ജഅ്ഫര്‍ സ്വാദിഖ് സഖാഫി, ഫൈസല്‍ സഖാഫി പ്രസംഗിച്ചു. ഡിവിഷന്‍ പ്രസിഡന്റ് ഹാഫിള് സഫ്‌വാന്‍ റഹ്മാനി അദ്ധ്യക്ഷനായി. കെ ഷെബീര്‍ അങ്ങാടി, സ്വാബിര്‍ സഖാഫി ആനക്കര, സൈനുദ്ദീന്‍ ഒതളൂര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved