Latest News :
Home » » കാസറഗോഡ് ഡിവിഷന്‍ അനലൈസ 44 വ്യാഴാഴ്ച ഊജംപദവില്‍

കാസറഗോഡ് ഡിവിഷന്‍ അനലൈസ 44 വ്യാഴാഴ്ച ഊജംപദവില്‍

Written By Muhimmath News on Wednesday, 13 July 2016 | 18:12

പുത്തിഗെ: എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ അനലൈസ 44 വ്യാഴാഴ്ച (14-07-16) വൈകുന്നേരം 6 മണിക്ക് ഊജംപദവ് സുന്നീ സെന്ററില്‍ നടക്കും. പരിപാടിയില്‍ കഴിഞ്ഞ ആറ് മാസക്കാലയളവിലെ പ്രവര്‍ത്തന പദ്ധതികള്‍ വിലയിരുത്തും.

പരിപാടി ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ ഉല്‍ഘാടനം ചെയ്യും. ഡിവിഷന്‍ നിരീക്ഷകന്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ കൗണ്‍സില്‍ നിയന്ത്രിക്കും. ജനറല്‍, മഴവില്‍, ട്രെയിനിംഗ്, ദഅ്‌വ സമിതി, വിസ്ഡം, കാമ്പസ്, ഹയര്‍ സെക്കണ്ടറി എന്നീ റിപ്പോര്‍ട്ടുകള്‍ വിവിധ സെക്രട്ടറിമാര്‍ അവതരിപ്പിക്കും.

സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍, സയ്യിദ് യാസീന്‍ ഹൈദ്രൂസി സഖാഫി തങ്ങള്‍ കല്ലക്കട്ട, ശംസീര്‍ സൈനി ത്വാഹാനഗര്‍, മുഹ്യദ്ധീന്‍ സഖാഫി കൊടിയമ്മ, ഫാറൂഖ് സഖാഫി കര, അഷ്‌റഫ് സഖാഫി ഉളുവാര്‍, സുബൈര്‍ ബാഡൂര്‍, സാബിത് മുഗു, തസ് ലീം കുന്നില്‍ സംബന്ധിക്കും. വരുന്ന ആറ് മാസക്കാലത്തെ പദ്ധതികള്‍ കൗണ്‍സിലില്‍ ആവിഷ്‌കരിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved