Latest News :
Home » , » കാസറഗോഡ് ഡിവിഷന്‍ വിജയാഘോഷം ഞായറാഴ്ച

കാസറഗോഡ് ഡിവിഷന്‍ വിജയാഘോഷം ഞായറാഴ്ച

Written By Muhimmath News on Saturday, 9 July 2016 | 18:35

കാസറഗോഡ്: എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ന്യൂജനറേഷന്‍ തിരുത്തെഴുത്തിന്റെ വിജയാഘോഷം ഞായറാഴ്ച (10-07-16)  കാസറഗോഡ് സുന്നീ സെന്റര്‍ ഹാളില്‍ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും. എസ് എസ് എഫ്  സംസ്ഥാന ഹയര്‍ സെക്കണ്ടറി കോര്‍ഡിനേറ്റര്‍ ഷക്കീര്‍ മാസ്റ്റര്‍ അരിമ്പ്ര വിഷയാവതരണം നടത്തും. മലപ്പുറം ജില്ല വെസ്റ്റ് ജനറല്‍ സെക്രട്ടറി ഫാറൂഖ് മാസ്റ്റര്‍, സയ്യിദ് ഹാമിദ്അന്‍വര്‍ അഹ്ദല്‍ സഖാഫി,  സയ്യിദ് യാസീന്‍ സഖാഫി തങ്ങള്‍ കല്ലക്കട്ട, ശംസീര്‍ സൈനി, മുഹ്യദ്ധീന്‍ സഖാഫി കൊടിയമ്മ, ഫാറൂഖ് സഖാഫി കര, സുബൈര്‍ ബാഡൂര്‍, സാബിത് മുഗു, തസ് ലീം കുന്നില്‍ സംബന്ധിക്കും. സെക്ടര്‍, യൂണിറ്റ് ഭാരവാഹികള്‍ പരിപാടിയില്‍ പ്രതിനിധികളായിരിക്കും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved