Latest News :
Home » » കുണിയ സെക്ടര്‍ സാഹിത്യോത്സവ്: പ്രാസ്ഥാനിക സമ്മേളനം സംഘടിപ്പിക്കുന്നു

കുണിയ സെക്ടര്‍ സാഹിത്യോത്സവ്: പ്രാസ്ഥാനിക സമ്മേളനം സംഘടിപ്പിക്കുന്നു

Written By Muhimmath News on Friday, 22 July 2016 | 20:46






കുണിയ: എസ് എസ് എഫ് 23ാ മത് കുണിയ സെക്ടര്‍
സാഹിത്യോത്സവിനോടനുബന്ധിച്ച് സുന്നി പ്രാസ്ഥാനിക സമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 31ന് വൈകീട്ട് 5ന് കുണിയ മിന്‍ഹാജ് ക്യാംപസില്‍ നടക്കുന്ന പരിപാടിക്ക് സയ്യിദ് ഇസ്മാഈല്‍ അസ്ഹര്‍ സഖാഫി അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ തുടക്കമാകും. എസ് എസ് എഫ് കുണിയ സെക്ടര്‍ പ്രസിഡണ്ട് അസ്ഹര്‍ പെരിയയുടെ അദ്ധ്യക്ഷതയില്‍ മിന്‍ഹാജുസ്സുന്നഃ ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രസിഡണ്ട് സി എച്ച് ഹസൈനാര്‍ സഖാഫി ഉല്‍ഘാടനം ചെയ്യും. എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡണ്ട് ബി കെ അഹ്മദ് മുസ്ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തും. പ്രമുഖ വാഗ്മി പേരോട് മുഹമ്മദ് അസ്ഹരി അഹ്ലുസ്സുന്നഃ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

എസ് എസ് എഫ് ജില്ലാ ജന. സെക്രട്ടറി ഡോ: സ്വലാഹുദ്ദീന്‍ അയ്യൂബി കളനാട്, കുണിയ മിന്‍ഹാജ് പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബഷീര്‍ ഹിമമി സഖാഫി പെരുംബള പ്രസംഗിക്കും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഐദറൂസി, സി എച്ച് അബ്ദുല്‍ റഹ്മാന്‍ ബാഖവി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ കുണിയ, അബ്ദുല്‍ റഹ്മാന്‍ എരോല്‍, എം ഇബ്രാഹിം ഹാജി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. എസ് എസ് എഫ് എക്‌സലന്‍സി, സാഹിത്യോത്സവ്, യൂണിറ്റ് സമ്മേളന, രിസാല അവാര്‍ഡുകളുടെ വിതരണം എം ജി അബ്ദുല്‍ റഹ്മാന്‍ ചെരുംബ, ഷരീഫ് അടുക്കം, അബ്ദു റഹീം അല്‍ മദീന, ശംസുദ്ധീന്‍ പെരിയ എന്നിവര്‍ നിര്‍വ്വഹിക്കും. സെക്ടര്‍ ജനറല്‍ സെക്രട്ടറി മുബശ്ശിര്‍ കുണിയ സ്വാഗതവും നൂറുദ്ദീന്‍ ചെരുംബ നന്ദിയും പറയും.

ഇത് സംബന്ധമായി ചേര്‍ന്ന യോഗം സെക്ടര്‍ പ്രസിഡണ്ട് അസ്ഹര്‍ പെരിയയുടെ അദ്ധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി മുബശ്ശിര്‍ കുണിയ ഉല്‍ഘാടനം ചെയ്തു. ഉപ സമിതി കണ്‍വീനര്‍മാരായ ഉബൈദുല്ല എം ടി, ജൗഹര്‍ , ഹബീബ് സി എച്ച്, അബ്ദുല്‍ ബാസിത്ത്, നൂറുദ്ദീന്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved