Latest News :
Home » » എസ് എസ് എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവ്; സ്വാഗത സംഘം ഓഫീസ് തുറന്നു

എസ് എസ് എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവ്; സ്വാഗത സംഘം ഓഫീസ് തുറന്നു

Written By Muhimmath News on Friday, 15 July 2016 | 20:12

പുത്തിഗെ: ആഗസ്ത് 7ന് മൊഗറഡുക്കയില്‍ നടക്കുന്ന എസ് എസ് എഫ് മുഗു സെക്ടര്‍ സാഹിത്യോസവ് സ്വാഗത സംഘം ഓഫീസ് തുറന്നു. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റ് എം അന്തുഞ്ഞി മൊഗര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മൊഗറഡുക്ക ജുമാ മസ്ജിദ് ഖത്തീബ് സ്വദഖതുള്ള സുഹ്‌റി, എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ മഴവില്‍ സെക്രട്ടറി ഫാറൂഖ് സഖാഫി കര, എ എ അട്രച്ചാല്‍, ബീരാന്‍ നട്ടിക്കുന്ന്, എസ് എസ് എഫ് മുഗു സെക്ടര്‍ വിസ്ഡം സെക്രട്ടറി അശ്ക്കര്‍ അലി ബടകര, അബ്ദുല്ല സി എച്ച്, അശ്‌റഫ് സദാത്ത് സംബന്ധിച്ചു.

6 വിഭാഗങ്ങളിലായി 80 ല്‍ പരം ഇനങ്ങളില്‍ 350 ഓളം പ്രതിഭകള്‍ സാഹിത്യോത്സവില്‍ മാറ്റുരക്കും. യൂണിറ്റ് സാഹിത്യോത്സവങ്ങളില്‍ മത്സരിച്ച് മികവ് പുലര്‍ത്തിയ പ്രതിഭകളാണ് മുഗു സെക്ടര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുക. മാപ്പിളപ്പാട്ട്, ദഫ് മുട്ട്, മദ്ഹ് ഗാനം തുടങ്ങി പാരമ്പര്യ കലളും പുതുമായാര്‍ന്ന ഇനങ്ങളും ഉള്‍പ്പെടുത്തിയതാണ് ഇരുപത്തിമൂന്നാമത് സാഹിത്യോത്സവ്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved