Latest News :
Home » » ദേലംപാടി സെക്ടര്‍ സാഹിത്യോത്സവ് ശനിയാഴ്ച തുടങ്ങും

ദേലംപാടി സെക്ടര്‍ സാഹിത്യോത്സവ് ശനിയാഴ്ച തുടങ്ങും

Written By Muhimmath News on Friday, 8 July 2016 | 10:15

ദേലംപാടി: എസ് എസ് എഫ് ദേലംപാടി സെക്ടര്‍ സാഹിത്യോത്സവ് ശനി, ഞായര്‍ ദിവസങ്ങളില്‍ മയ്യളത്ത് നടക്കും. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന ഉദ്ഘാടന സെഷന്‍ ശാഫി സഖാഫി ദേലംപാടിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍ ഉദ്ഘാടനം ചെയ്യും. റഫീഖ് സഖാഫി മയ്യളം, അബ്ദുറഹസാഖ് സഖാഫി പള്ളങ്കോട്, ഹനീഫ് സഅദി പള്ളത്തൂര്‍, ഉമര്‍ സഖാഫി കൊമ്പോട്, അബബാസ് ഊജമ്പാടി, അബ്ദുറഹീം സഅദി പരപ്പ തുടങ്ങിയവര്‍ സംബന്ധിക്കും. ഹനീഫ് ഫൈസി പ്രാര്‍ഥന നടക്കും. 

10ന് വൈകിട്ട് നാലിനു നടക്കുന്ന സമാപന സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ ഹനീഫ് ഫൈസിയുടെ അധ്യക്ഷതയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്യും. റഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണം നടത്തും. ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ ഹാജി മുഖ്യാതിഥിയായിരിക്കും. സയ്യിദ് ഹസന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ് സമ്മാനദാനം നിര്‍വഹിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved