Latest News :
Home » » എസ് വൈ എസ് പൈക്ക യൂണിറ്റ് 50 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

എസ് വൈ എസ് പൈക്ക യൂണിറ്റ് 50 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

Written By Muhimmath News on Thursday, 14 July 2016 | 09:59

പൈക്ക: സുന്നി യുവജന സംഘം പൈക്ക യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാന്ത്വനം പദ്ധതി നിലവില്‍ വന്നു. സാന്ത്വനം എന്ന പേരില്‍ വിപുലമായ ആതുര സേവന ജീവകാരുണ്യ സാധു സംരക്ഷണ പുനരധിവാസ പദ്ധതിയാണ് എസ് വൈ എസ് സംസ്ഥാന ഘടകം വിഭാവനം ചെയ്തിരിക്കുന്നത്. 

യൂണിറ്റ് സാന്ത്വനത്തിന്റെ  ആദ്യ പദ്ധതിയായി പ്രദേശത്തെ തിരഞ്ഞെടുത്ത അമ്പത് കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. സാന്ത്വനം വളണ്ടിയര്മാരായ മീത്തല്‍ ഷാഫി, മുഹമ്മദ് കുഞ്ഞി ബാലടുക്ക,  നൂറുദ്ദീന്‍ കരിങ്ങാപ്പള്ളം, മനാഫ് ബി എ, ബഷീര്‍ കെ ഇ, പൈക്കം കെ.പി ഖാലിദ്, നൂറുദ്ദീന്‍ ബാലടുക്ക, മന്‍സൂര്‍ സ്റ്റാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved