Latest News :
Home » , , » സംഘര്‍ഷ ഭരിതമായ ലോക ക്രമം സൃഷ്ടിക്കുന്നത് സാമ്രാജ്യത്വ ശക്തികള്‍: മന്ത്രി ഇ പി ജയരാജന്‍

സംഘര്‍ഷ ഭരിതമായ ലോക ക്രമം സൃഷ്ടിക്കുന്നത് സാമ്രാജ്യത്വ ശക്തികള്‍: മന്ത്രി ഇ പി ജയരാജന്‍

Written By Muhimmath News on Sunday, 24 July 2016 | 20:38

കണ്ണൂര്‍: സമാധാനന്തരീക്ഷം നിലനിന്നിരുന്ന രാജ്യങ്ങളില്‍ സംഘര്‍ഷവും ഭീകരതയും സൃഷ്ടിച്ചത് അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികളാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍.

നമുക്കൊന്നിക്കുക, നാടിനെ നിര്‍മിക്കുക എന്ന ശീര്‍ഷകത്തില്‍ ആഗസ്റ്റ്- ഒക്ടോബര്‍ മാസത്തില്‍ എസ് എസ് എഫ് സംഘടിപ്പിക്കുന്ന സൗഹൃദ കാല കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ ശിക്ഷക് സദനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിലെ ഫലസ്തീന്‍, ഇറാഖ്, ലിബിയ, അഫ്ഗാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ തകര്‍ത്ത് സംഘര്‍ഷഭരിതമാക്കിയത് അമേരിക്കയും മറ്റു സാമ്രാജ്യത്വ ശക്തികളുമാണെന്നും അദ്ദേഹം പറഞ്ഞു. അസഹിഷ്ണുത നിറഞ്ഞ ആധുനിക ലോകത്ത് പഴയ കാല സൗഹൃദ കൂട്ടായ്മകളെയും മാനവിക മൂല്യങ്ങളെയും തിരിച്ച്പിടിച്ച് രാജ്യത്തിന്റെ ശോഭനമായ ഭാവിക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കാമ്പയിന്‍ കാലയളവില്‍ സംഘടന ഊന്നല്‍ നല്‍കുന്നത്. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി എ മുഹമ്മദ് ഫാറൂഖ് നഈമി പ്രമേയ പ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസഥാന വൈസ് പ്രസിഡന്റ് കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, ടി പി ബാബുരാജ്, എസ് വൈ എസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, സി എന്‍ ജഅഫര്‍ എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് സ്വാഗതവും കെ അബ്ദുറഷീദ് നന്ദിയും പറഞ്ഞു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved