Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: എസ് എസ് എഫ് സംസ്ഥാനവ്യാപകമായി ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന വിജയാഘോഷം ജില്ലയിലെ ആറു കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസങ്ങളിലായി നടക്കും.

ന്യൂജനറേഷന്‍ തിരുത്തെഴുത്തിന്റെ വിജയഘോഷം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന സംഗമത്തില്‍ യൂനിറ്റ് ഭാരവാഹികള്‍, സെക്ടര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍ എന്നിവരാണ് പ്രതിനിധികള്‍. സംസ്ഥാന-ജില്ലാ പ്രതിനിധികള്‍ നേതൃത്വം നല്‍കും. 

മഞ്ചേശ്വരം ഡിവിഷന്‍ മള്ഹറിലും കാസര്‍കോട് ഡിവിഷന്‍ കാസര്‍കോട് സുന്നി സെന്ററിലും ബദിയഡുക്ക -ദാറുല്‍ ഇഹ്‌സാനിലും ഉദുമ -ചട്ടഞ്ചാലിലും കാഞ്ഞങ്ങാട്-അലാമിപ്പള്ളി സുന്നി സെന്ററിലും തൃക്കരിപ്പൂര്‍ -ചെറുവത്തൂര്‍ മര്‍കസിലുമാണ് വിജയഘോഷം നടക്കുക.

ജില്ലാ സെക്രട്ടേറിയറ്റ് വിജയഘോഷം സംബന്ധിച്ച് അന്തിമരൂപം നല്‍കി. യോഗത്തില്‍ അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍ അധ്യക്ഷത വഹിച്ചു. ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍, സിദ്ദീഖ് പൂത്തപ്പലം, സ്വാദിഖ് ആവള, ശക്കീര്‍ പെട്ടിക്കുണ്ട്, കെ എം കളത്തൂര്‍ സംബന്ധിച്ചു.

Leave A Reply