Latest News :
Home » » മുളേളരിയ സെക്ടര്‍ അനലൈസ'44 വെള്ളിയാഴ്ച

മുളേളരിയ സെക്ടര്‍ അനലൈസ'44 വെള്ളിയാഴ്ച

Written By Muhimmath News on Thursday, 14 July 2016 | 10:34

മുള്ളേരിയ: എസ് എസ് എഫ് നാല്‍പ്പത്തി നാലാമത് അര്‍ധ വാര്‍ഷിക കൗണ്‍സിലുകള്‍ യൂണിറ്റുകളില്‍ പൂര്‍ത്തിയാക്കി മുളേളരിയ സെക്ടര്‍ അനലൈസ'44 വെള്ളിയാഴ്ച പഉച്ചക്ക് 2.30ന് മഞ്ഞംപാറ മജ്‌ലിസ് ക്യമ്പസില്‍ നടക്കുന്ന പരിപാടിയില്‍ യൂണിറ്റ് ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും പ്രതിനിധികളായെത്തും. സയ്യിദ് മുഹമ്മദ് അസ്സഖാഫ് പതാക ഉയര്‍ത്തും. സെക്ടര്‍ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ധീന്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ എസ് എസ് എഫ് ബദിയുക്ക ഡിവിഷന്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം ഉല്‍ഘാടനം ചെയ്യും. 

കഴിഞ്ഞ ആറു മാസക്കാലയളവിലെ പദ്ധതി അവലോകനത്തിന് എസ് ഒ ഹാരിസ് ഹിമമി സഖാഫി നേതൃത്വം നല്‍കും. ജനറല്‍, ഫിനാന്‍സ്,ടൈയിനിംഗ് മഴവില്‍, വിസ്ഡം, ഹയര്‍ സെക്കണ്ടറി, എന്നീ വകുപ്പ് റിപ്പോര്‍ട്ടുകള്‍ യഥാക്രമം സഫ്വാന്‍ ഹിമമി സിദ്ധിഖ് സഅദി അശ്‌റഫ് സഖാഫി ഹാഫിള് സജജാദ് ജഹ്ഫര്‍ റഹ്മത്ത് നഗര്‍ ജുനൈദ് ഗാളിമുഖം എന്നിവര്‍ അവതരിപ്പിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved