Latest News :
Home » , , » മാന്യ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

മാന്യ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Written By Muhimmath News on Saturday, 16 July 2016 | 17:36

വിദ്യാനഗര്‍: മാന്യ ഷംസുല്‍ നഗറിലെ പഞ്ചായത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മീപ്പുഗുരിയിലെ റസാഖിന്റെ മകന്‍ ശിബിലി (18)യാണ് മരിച്ചത്. മൂന്ന് കൂട്ടുകാരോടൊപ്പം പഞ്ചായത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു.

കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി പുറത്തെടുത്ത ശിബിലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ശിബിലിക്ക് നീന്താന്‍ അറിയില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved