Latest News :
Home » , » മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

Written By Muhimmath News on Tuesday, 5 July 2016 | 17:44

കാസര്‍കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ചൗക്കി, കെ.കെ.പുറത്തെ കുഞ്ഞിക്കണ്ണന്‍-പ്രേമ ദമ്പതികളുടെ മകള്‍ കെ.സൂര്യ (21)യാണ് ഇന്നു പുലര്‍ച്ചെ കാസര്‍കോട്ടെ ആശുപത്രിയില്‍ മരിച്ചത്. മംഗഌരുവിലെ ചികിത്സയ്ക്കുശേഷം നാട്ടിലെത്തിയതായിരുന്നു. പിന്നീട് അസഹനീയമായ വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ സൂര്യ ബാങ്ക് ജോലിക്കുള്ള പരിശീലനം നടത്തിവരികയായിരുന്നു. ഈ മാസം 17ന് കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ നടക്കുന്ന ടെക്‌നിക്കല്‍ അസിസ്റ്റന്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് നടത്തി വരുന്നതിനിടയിലാണ് പനിയും മറ്റും ഉണ്ടായത്. പരിശോധനയില്‍ മഞ്ഞപ്പിത്തമാണെന്നു കണ്ടെത്തി വിദഗ്ദ്ധ ചികിത്സയ്ക്കു മംഗഌരുവിലേയ്ക്കു മാറ്റിയെങ്കിലും രോഗശമനം ഉണ്ടായതോടെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. സച്ചിന്‍, സൗമ്യ സഹോദരങ്ങളാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved